വൈപ്പിൻ: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു.
ചെറായി കളത്തിപ്പറമ്പിൽ ജോസിയുടെ ഭാര്യ ജാൻസി (50) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30ഓടെ എടവനക്കാട് ഇല്ലത്തുപടി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നായരമ്പലം കുരിശിങ്കൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി. മക്കൾ: ജോഷ്മ, ജോയൽ.